Similar Songs
Credits
PERFORMING ARTISTS
Shabareesh Varma
Lead Vocals
Rajesh Murugesan
Lead Vocals
COMPOSITION & LYRICS
Shabareesh Varma
Lyrics
Rajesh Murugesan
Composer
PRODUCTION & ENGINEERING
Rajesh Murugesan
Producer
Lyrics
പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ
പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ
പലനാളായ് ഉള്ളിലൊതുക്കിയ നോവാണെന്നേ
പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ
പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ
പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ
പലനാളായ് ഉള്ളിലൊതുക്കിയ നോവാണെന്നേ
പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ
തിരയിളകണ മിഴിയൊരു അരളി പൂവാണെന്നേ
മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ
മഴവില്ലു വരച്ചതു പോലൊരു പെണ്ണാണെന്നേ
തിരയിളകണ മിഴിയൊരു അരളി പൂവാണെന്നേ
മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ
അവളുടെ മണിമാറിൽ ചേർന്നു മയങ്ങാൻ കൊതിയാണെന്നേ
പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ
പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ
പലനാളായ് ഉള്ളിലൊതുക്കിയ നോവാണെന്നേ
പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ
പലവഴികളുമടവുകൾ പലതും പാഴായെന്നേ (പാഴായെന്നേ)
ഒരുപാനമുടങ്ങാതെന്നും കൂടാറുണ്ടേ (കൂടാറുണ്ടേ)
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
ഗതികെട്ടിട്ടവളുടെ പുറകേ അലയാറുണ്ടേ
പലവഴികളുമടവുകൾ പലതും പാഴായെന്നേ (പാഴായെന്നേ)
ഒരു പാനമുടങ്ങാതെന്നും കൂടാറുണ്ടേ (കൂടാറുണ്ടേ)
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
കലികാലം അല്ലാതെന്തു പറയാനെന്നേ
Writer(s): Rajesh Murugesan, Shabareesh Varma
Lyrics powered by www.musixmatch.com